കാസര്‍കോട്: 37കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ക്വാര്‍ട്ടേഴ്സ് ഉടമയ്ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ചിത്താരിയിലെ അബ്ദുള്ള എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയാണ് പരാതിക്കാരിയായ യുവതി. 2026 ആഗസ്ത് മാസം മുതല്‍ നവംബര്‍ 27 വരെയുള്ള വിവിധ ദിവസങ്ങളില്‍ ക്വാര്ട്ടേഴ്സുടമ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ഹൊസ്ദുര്‍ഗ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.







