സംസ്ഥാന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ നിര്‍മ്മല്‍ ഭാസ്‌ക്കര്‍ അന്തരിച്ചു

കാസര്‍കോട്: സംസ്ഥാന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ മടിക്കൈ, കാലിച്ചാംപൊതിയിലെ നിര്‍മ്മല്‍ ഭാസ്‌ക്കര്‍ (29) അന്തരിച്ചു. വെല്ലൂര്‍ സി എം സി ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ടി. ഭാസ്‌ക്കരന്‍- എണ്ണപ്പാറ പി എച്ച് സിയിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പുഷ്പലത ദമ്പതികളുടെ മകനാണ്. സഹോദരന്‍: നവീന്‍ ഭാസ്‌ക്കര്‍ (ജര്‍മ്മനി). ഭൗതിക ശരീരം നാളെ (തിങ്കള്‍) രാവിലെ 9 മണിക്ക് മടിക്കൈ, കീക്കാംകോട്ട് അഴീക്കോടന്‍ മന്ദിരത്തില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം 11 മണിക്ക് സംസ്‌ക്കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page