മുളിയാർ:മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ കണ്ടെത്തി തിരുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്താൻപഞ്ചായത്ത് പാലിയേറ്റീവ് അവലോകന യോഗം തീരുമാനിച്ചു. രോഗം ബാധിച്ച് ഒറ്റപ്പെട്ട് ഭക്ഷണത്തിനും പ്രാഥമിക കർമ്മങ്ങൾക്കും ബുദ്ധിമുട്ടുന്ന ആളുകളെ സംരക്ഷിക്കുന്നതിന് സന്നദ്ധ സംഘടന – പൊതു സമിതികളുടെ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. സജീവമായി പ്രവർത്തന രംഗത്തിറങ്ങുന്ന വളണ്ടിയർമാർക്ക് ഐ.ഡി. കാർഡ് നൽകാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയർമാൻ ഹനീഫ പൈക്ക, നഫീസ മുഹമ്മദ് കുഞ്ഞി, കെ പ്രഭാകരൻ, നസീർ മൂലടുക്കം, അനന്യ ഭരത്, ആയിഷ റഹിമാൻ, മിസ്രിയ റഫീഖ് ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ- പാലിയേറ്റീവ് വളണ്ടിയർമാർ പങ്കെടുത്തു. രൻജുഷ നന്ദി പറഞ്ഞു.







