കാഞ്ഞങ്ങാട്: ഡിസംബര്‍ 20നു കാഞ്ഞങ്ങാട് നടക്കുന്ന എസ്.എസ്.എഫ് ‘ഇസ്സ കോഡ്’ ജില്ലാ റാലിയുടെയും ജില്ലാ കൗണ്‍സിലിന്റെയും ഭാഗമായുള്ള വിളംബര സംഗമം അലാമിപ്പള്ളിയില്‍ നടത്തി. സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി.സി. അബ്ദുള്ള സഅദി ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി അത്തൂട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ ജന.സെക്രട്ടറി ബാദുഷ സഖാഫി, ബശീര്‍ മങ്കയം,
ലത്തീഫ് സഖാഫി, ഹമീദ് മൗലവി, സത്താര്‍ പഴയകടപ്പുറം, അബ്ദുല്‍ സത്താര്‍ പ്രസംഗിച്ചു.
സംഗമത്തില്‍ ജില്ലാ റാലിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ഭാരവാഹികള്‍: വി.സി. അബ്ദുള്ള സഅദി (ചെയ.), ശിഹാബുദീന്‍ അഹ്‌സനി ( ജന.കണ്‍.), റാഷിദ് ഹിമമി (വര്‍.കണ്‍.), ലത്തീഫ് സഖാഫി മദനി (ഫിനാ.കണ്‍.), സുബൈര്‍ പടന്നകാട് (കോര്‍ഡി.)







