പരപ്പ കാരുണ്യ ഹോസ്പിറ്റല്‍ ജീവനക്കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ കാരുണ്യ ആശുപത്രി ജീവനക്കാരിയെ വീട്ടിനകത്ത് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളത്തെ ടാക്സി ഡ്രൈവർ കൊട്ടമടലിലെ ശിവദാസിന്റെ ഭാര്യ രമ്യ (32)യാണ് മരിച്ചത്. ബന്തടുക്ക, പടുപ്പ് സ്വദേശിനിയാണ്. ഇന്നലെ (ശനി) വൈകുന്നേരം വരെ രമ്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.ഇന്ന് (ഞായര്‍) രാവിലെ 10 മണിയോടെയാണ് വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
രക്ഷിക്കാനായില്ല.മക്കള്‍: പാര്‍വ്വതി ദാസ്, പല്ലവി ദാസ് (ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രമ്യയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page