പെരിയോത്സവത്തിനു തിരശ്ശീല വീണു; കലാ കിരീടം കാസര്‍കോട് സബ് ജില്ലയ്ക്ക്

കാസര്‍കോട്: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന 65-ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തിരശ്ശീല വീണു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 997 പോയന്റ് നേടിയ കാസര്‍കോട് സബ് ജില്ലാ കലാകിരീടമണി
ഞ്ഞു. രണ്ടു പോയന്റു വ്യത്യാസത്തില്‍ ഹൊസ്ദുര്‍ഗ്ഗ് സബ് ജില്ല റണ്ണേഴ്‌സ് അപ്പ് ആയി. 888 പോയന്റുകള്‍ നേടിയ ചിറ്റാരിക്കാല്‍ സബ് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ചെറുവത്തൂര്‍ 871 പോയന്റും കുമ്പള 864 പോയന്റും ബേക്കല്‍ 857 പോയന്റും മഞ്ചേശ്വരം 636 പോയന്റും നേടി.

321 പോയന്റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കിരീടം ഇത്തവണയും നിലനിര്‍ത്തി. 209 പോയന്റു നേടിയ ചായ്യോത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം. 201 പോയന്റു നേടിയ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യുപി വിഭാഗത്തില്‍ 38 പോയന്റുകളോടെ ചായ്യോത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. കയ്യാര്‍ ഡോണ്‍ ബോസ്‌കോ എ യു പി എസ് 35 പോയന്റും ജി യു പി എസ് തെക്കില്‍ പറമ്പ് 30 പോയന്റുo നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 153 പോയന്റുകളോടെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹൈസ്‌കൂള്‍ വിഭാഗം ചാമ്പ്യന്മാരായി. ജി എച്ച് എസ് എസ് ചായ്യോത്ത് 113 പോയന്റുകളോടെ രണ്ടും ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി 90 പോയന്റോടെ മൂന്നും സ്ഥാനങ്ങള്‍ നേടി.
151 പോയന്റോടെ ദുര്‍ഗ്ഗയ്ക്കാണ് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം. കമ്പല്ലൂര്‍ ജി എച്ച് എസ് എസ് (131) രണ്ടും പിലിക്കോട് ജി എച്ച് എസ് എസ്(113) മൂന്നും സ്ഥാങ്ങള്‍ നേടി.
കലോത്സവം വന്‍ വിജയമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പെരിയയിലെ ജനാവലിയും സംഘാടകസമിതിയും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page