തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര: സ്വരൂപിച്ച തുക രാജേഷിനു കൈമാറി
കാസർകോട്:പരപ്പ – കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന തമ്പുരാട്ടി ബസ് നടത്തിയ കാരുണ്യ യാത്രയിൽ നിന്നും ലഭിച്ച 50500രൂപ കാട്ടിപോയിൽ പള്ളത്തെ രാജേഷിനു കൈമാറി. മറ്റൊരു ബസ്സിലെ ജീവനക്കാരനായ രാജേഷിനു മാസങ്ങൾക്ക് മുൻപ് അമ്പലത്തറയിൽ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്റ്റത് . ബസിലെ ജോലിക്കിടെയായിരുന്നു അപകടം. ചികിത്സയ്ക്കായി ഇതിനകം ലക്ഷങ്ങൾ ചിലവായി. കുടുംബത്തിന്റെ അത്താണിയായ രാജേഷിനെ സഹായിക്കാനായി കാരുണ്യ യാത്ര നടത്തുകയായിരുന്നു തമ്പുരാട്ടി ബസ് .മടിക്കൈ, കാലിച്ചാൻപൊതിയിലെ വേണുവിന്റെ ഉടമസ്ഥതയിലുള്ള തമ്പുരാട്ടി ബസ് നടത്തിയ ഏഴാമത്തെ കാരുണ്യയാത്രയാണ് …
Read more “തമ്പുരാട്ടി ബസിന്റെ കാരുണ്യ യാത്ര: സ്വരൂപിച്ച തുക രാജേഷിനു കൈമാറി”