കുമ്പള: കുമ്പള ടൗണിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പെരുകിക്കൊണ്ടിരിക്കുന്ന തട്ടുകടകള്‍ പൊളിച്ചു മാറ്റണമെന്നു ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
ഹോട്ടല്‍ വ്യവസായം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തട്ടുകടകള്‍ മുളച്ചു പന്തലിക്കുന്നതെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ രക്ഷാധികാരി അബ്ദുള്ള ഇത് സംബന്ധിച്ച നിവേദനം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിക്കു കൈമാറി. അസോസിയേഷന്‍ യൂണിറ്റ് പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സിദ്ദിഖ് മുബാറക്ക് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പ്രസിഡന്റ് രഘുവീര്‍ പൈ, മമ്മു മുബാറക്, മുഹമ്മദ്, രാജന്‍ കളക്കര, നാരായണ പൂജാരി, ശ്രീധര്‍ ഉപ്പള, അബ്ദുല്‍ റസാഖ്, ചരണ്‍കുമാര്‍, അബ്ദുല്‍ മുനീര്‍, നിസാം, സവാദ്, പിജി വെങ്കടേശ്വര ഹെബ്ബാര്‍ പ്രസംഗിച്ചു.







