പഞ്ചായത്തു മെമ്പറുടെയും പൊലീസിന്റെയും കാവലിൽ മംഗൽപ്പാടിയിൽ വഴിയും ഗേറ്റിനുള്ള കോൺക്രീറ്റ് പില്ലറും ഇളക്കി മാറ്റി; നടപടി റവന്യൂ പരിഗണന ക്കിടയിലെന്നു പരാതി

ഉപ്പള: ഭരണ സ്വാധീനവും പൊലീസിനെയും ഉപയോഗിച്ചു മംഗൽപാടി മല്ലങ്കെെയിൽ നടത്തിയ ഭൂമി കൈയേറ്റവും ഗേറ്റിനടുത്തു സ്ഥാപിച്ച കോൺക്രീറ്റ് തൂണ് ഇളക്കിയെടുത്തതും ഗൗരവമായി അന്വേഷിച്ചു കർശന നടപടി ഉടനെടുക്കണ മെന്നു ബി.ജെ.പി. കുമ്പള മണ്ഡലം പ്രസിഡന്റ് വിക്രം പെെ ആവശ്യപ്പെട്ടു. മല്ലങ്കൈയിൽ വിധവയും മകളും മാത്രമുളള വീട്ടിൽ അവർ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി ജെ.സി ബി ഉപയോഗിച്ചു അവരുടെ വഴിയും ഗേറ്റിനു മുന്നിലെ കോൺക്രീറ്റ് തൂണും ഇളക്കി മാറ്റിയ ഭരണത്തിന്റെ ഹുങ്കിനു സർക്കാർ മറുപടി നൽകണമെന്നു അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. സ്വത്തും വഴിയും സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് പഞ്ചായത്ത് മെമ്പർ ഫാത്തിമത്ത് സുഹറ പൊലീസിനെയും ജെ.സി.ബിയുമായെത്തി കൈയറ്റം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പഞ്ചായത്തുമെമ്പറുടെ പങ്കും അന്വേഷിക്കണമെന്നും വിക്രം പൈ ആവശ്യപ്പെട്ടു. ജാതി – മത- രാഷ്ടീയ ഭേദമന്യേ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുമെന്നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പഞ്ചായത്ത് മെമ്പർ സത്യപ്തിജ്ഞ അവഗണിച്ചിരിക്കുകയാണെന്നു അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. ദീർഘകാലമായി വഴിനടക്കാൻ വിധവയായ സുജാത അയൽക്കാരായ കുടുംബങ്ങൾക്കു അനുമതി നൽകിയ അവരുടെ സ്വന്തം സ്ഥലത്തെ അവരുടെ വഴിയും ഗേറ്റിനു വേണ്ടി സ്ഥാപിച്ച കോൺക്രീറ്റ് തൂണമാണ് പൊലീസിന്റെയും പഞ്ചായത്ത് മെമ്പറുടെയും നേതൃത്വത്തിൽ ഇളക്കി മാറ്റുകയും കൈയ്യേറുകയും ചെയ്തതെന്നു വിക്രംപൈ ആരോപിച്ചു. കുറച്ചു മുമ്പു ഏഴംഗ സംഘം സുജാതയുടെ വീട് അതിക്രമിച്ചു കടന്നു അക്രമിക്കാൻ ശ്രമിച്ചപ്പോൾ മകളുടെയും തന്റെയും സുരക്ഷക്കു അവർ കത്തിയെടുത്തിരുന്നു. എതിരാളികൾ ഇതിനെതിരെ പൊലീസിൽ പരാതിപ്പെടുകയും പൊലീസ് സുജാതക്കെതിരെ കേസെടുത്തു ബുദ്ധി മുട്ടിക്കുകയും ചെയ്ത കാട്ടുനീതി തുടരുന്നതിനിടയിലാണ് കെെയേറ്റത്തിനു പൊലീസ് കാവൽ നിന്ന തെന്നതു സമാധാനകാംക്ഷികൾക്കു വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുമായി ബന്ധപ്പെട്ടു തർക്കമുണ്ടെങ്കിൽ റവന്യൂ വകുപ്പിനെയും സർവെ വകുപ്പിനെ യും ഇടപെടുത്തി പ്രശ്നം രമ്യമായി പരിഹരിക്കേണ്ട പൊലീസ് വാലാട്ടികളെ പോലെ അക്രമികൾക്കൊപ്പംനിന്നു അക്രമത്തെ പ്രോൽസാഹിപ്പിച്ചത് കോൺഗ്രസ് സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണോ എന്ന് അദ്ദേഹം ആരാഞ്ഞു. അശരണരെ പിന്നാലെ നടന്നു ഭയപ്പെടുത്തുകയും നിസഹായരായ അമ്മയും മകളും വീട്ടിലില്ലാത്ത സമയം നോക്കി പൊലീസ് കാവലിൽ കൈയ്യറ്റം നടത്തുകയും ചെയ്തതിനെതിരെ നടപടിയത്തില്ലെങ്കിൽ അതിനെ ബി.ജെ.പി. സർവശക്തിയുമുപയോഗിച്ചു നേരിടാൻ നിർബന്ധിതരാവു മെന്ന് അദ്ദേഹം മുന്നറിയിച്ചു. ഇതു സംബന്ധിച്ചു റവന്യൂ- സർവെ വകുപ്പുകളുമായി ബന്ധപ്പെട്ടുകൊണ്ടി രാജുന്നതിനിടയിൽ നടന്ന ഗുണ്ടായി സവും പൊലീസ് ഭീകരതയും തിരുത്തുന്നതാണ് എല്ലാർക്കും നല്ലതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page