കാസര്‍കോട്: പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കൂവത്തൊട്ടി, അരമങ്ങാനത്തെ ഭാസ്‌കരന്‍ (65)ആണ് മരിച്ചത്. വീടിനു സമീപത്ത് ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ബേബി. മക്കള്‍: നിതിന്‍ഭാസ്‌കര്‍, നീതു. മരുമകന്‍: സുമന്‍. സഹോദരന്‍:ദാമോദരന്‍.







