ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ വെള്ളിക്കോത്തെ യുവാവ് മരിച്ചു

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളിക്കോത്ത്, ആലിങ്കീല്‍ വീട്ടില്‍ കമലാക്ഷിയുടെ മകന്‍ അനീഷ് (37) ആണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെ കാഞ്ഞങ്ങാട്ടെ സഹകരണാശുപത്രിയിലായിരുന്നു അന്ത്യം.
പുതിയ കോട്ടയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു അനീഷ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരമണിയോടെ കാഞ്ഞങ്ങാട്, കുശാല്‍ നഗറിലാണ് അനീഷിനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാല്‍ കാസര്‍കോട്, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയോട് കാര്യമായ പ്രതികരണമില്ലാത്തതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്.
പിതാവ്: പരേതനായ കുഞ്ഞിരാമന്‍. ഭാര്യ: സിന്ധു. ഒരു മകളുണ്ട്. സഹോദരങ്ങള്‍: മിനി (പ്ലാച്ചിക്കര), സുനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page