കാസര്‍കോട്: സാമൂഹ്യമാധ്യമമായ സ്‌നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 23കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കാരനായ മുഹമ്മ് അന്‍സാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. പരിചയത്തിലായതിന് ശേഷം പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മറ്റൊരു സംഭവത്തില്‍ 56കാരനെതിരെ ചീമേനി പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മഴ വന്നപ്പോള്‍ കടവരാന്തയില്‍ കയറി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അരക്കെട്ടില്‍ സ്പര്‍ശിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. കേസിൽ പ്രതിയായ ആൾ പൊലീസ് കസ്റ്റഡിയിലാണ്.







