പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; മടിക്കൈ സ്വദേശിയെ മൂന്ന് വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസിലെ പ്രതിയെ മൂന്നു വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീലേശ്വരം, മടിക്കൈയിലെ മുഹമ്മദ് സജീറി (24)നെയാണ് ചാവക്കാട്, അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അടുക്ക, വീരനഗര്‍ സ്വദേശിക്ക് 15വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ കാസര്‍കോട്: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ …

എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; എംകെ താഹിറ വിട വാങ്ങിയത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട്, സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിനു സമീപത്തെ എംകെ അബ്ദുല്‍ റഹ്‌മാന്റെ മകള്‍ എംകെ താഹിറ (35)യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ (വ്യാഴം) രാത്രിയിലായിരുന്നു അന്ത്യം.ജുലായ് 28ന് ഉച്ചക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ താന്‍ എലിവിഷം കഴിച്ചതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. …

നീണ്ടകരയില്‍ 14 പേര്‍ സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞു; ഒരാള്‍ മരിച്ചു; രണ്ടു പേരെ കാണാതായി

കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടിനടുത്തു തോണി മറിഞ്ഞു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. 11 പേരെ രക്ഷിച്ചു. രാജീവന്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഇയാളെ രക്ഷിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബുധനാഴ്ച തങ്കശ്ശേരിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാളെ നാട്ടുകാരും കോസ്റ്റല്‍ ഗാഡും ചേര്‍ന്ന് രക്ഷിച്ചു. മറ്റെയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

4 ഗ്രാം എംഡിഎംഎ കൈവശം വെച്ച കേസ്: മുട്ടത്തൊടി സ്വദേശി ക്ക് 3 വർഷം കഠിന തടവും പിഴയും

കാസർകോട്: ലഹരിമരുന്ന് കൈവശം വച്ച കേസിലെ പ്രതിയെ മൂന്നു വർഷം കഠിന തടവിനും കാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെർക്കള, മുട്ടത്തോടി ഗ്രാമത്തിലെ പി.എ. അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സി.അബ്ദുള്ള (41) യെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിനായക റാവു .ആർ ശിക്ഷിച്ചത്.2020 സെപ്റ്റംബർ 26-ന് രാത്രി 11 മണിയോടെ ചെർക്കളയിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അബ്ദുള്ളയെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു.വിദ്യാനഗർ …

കളനാട് , വാണിയർ മൂലയിലെ എ സുകുമാരൻ അന്തരിച്ചു

കാസർകോട്: കളനാട് വാണിയർമൂല കുന്നുമ്മൽ പരേതനായ അപ്പു കുന്നുമ്മൽ – കുഞ്ഞമ്മ ദമ്പതികളുടെ മകൻ എ സുകുമാരൻ (63 ) അന്തരിച്ചു. ഭാര്യ : ഭവാനി. മക്കൾ : വൈശാഖ്, വൈശാലിമരുമക്കൾ:ഭവ്യശ്രീ, ശ്രീരാജ് . സഹോദരങ്ങൾ:മാധവൻ ,നാരായണി നാരായണൻ, പവിത്രൻ.

കാസര്‍കോട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ വെള്ളി വ്യാപാരി മരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വെള്ളി വ്യാപാരി മരിച്ചു. പെരുമ്പള, വയലാംകുഴിയിലെ സുദേവന്‍ (62) ആണ് മരിച്ചത്.ഈമാസം 28ന് ആണ് അപകടം ഉണ്ടായത്. സുദേവന്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ നുള്ളിപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴം) ഉച്ചക്കാണ് മരണം സംഭവിച്ചത്. പഴയ വെള്ളി ആഭരണങ്ങള്‍ വാങ്ങി ജ്വല്ലറികളില്‍ എത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു സുദേവന്‍. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: ദേവിക സുദേവന്‍, വിഷ്ണു സുദേവന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍).

ഇന്ത്യൻ ഹോക്കി ജേഴ്സിയുടെ നിറം കുങ്കുമമാക്കി: എതിർപ്പുകൾ കാര്യമറിയാതെയെന്ന്

ന്യൂ ഡൽഹി: ഹോക്കി പുരുഷ- വനിത ലോകകപ്പ് ടീമുകളുടെ ജെഴ്സി യുടെ നിറം കുങ്കുമമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകകപ്പിന് മുന്നോടിയായി ജഴ് സി നീലനിറത്തിൽ നിന്ന് കുങ്കുമം ആക്കിയത്. ആഗസ്റ്റ് 14 മുതൽ 30 വരെ ബെൽജിയം നെതർലാൻഡ് എന്നിവിടങ്ങളിലാണ് ലോകകപ്പ് പുരുഷ വിഭാഗം മത്സരം. വനിതാ വിഭാഗം മത്സരം ആഗസ്റ്റ് 15 മുതൽ 30 വരെ നടക്കും. ഇന്ത്യൻ ഹോക്കിയെക്കുറിച്ച് ലോകഹോക്കി പ്രേമികൾ പറയുമ്പോൾ അവരുടെ മനസ്സിൽ ഓടിയെത്തുന്നത് നീല ജെഴ്‌സി നിറമാണ്. അത് മാറ്റേണ്ട …

പണം കുമിഞ്ഞു കൂടിയപ്പോള്‍ തലയില്‍ മുടി വച്ചു പിടിപ്പിച്ചു; ബന്ധുവീടുകളിലെ പരിപാടികള്‍ക്കെല്ലാം സ്വര്‍ണവള സമ്മാനം, ഒടുവില്‍ വ്യാജ സ്വര്‍ണ്ണ പണയക്കേസില്‍ സംഘത്തലവന്‍ നവാസ് അറസ്റ്റില്‍, പ്രതിക്ക് 4 ഭാര്യമാര്‍

കണ്ണൂര്‍: വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ റാക്കറ്റിന്റെ തലവന്‍ അറസ്റ്റില്‍. ഇരിക്കൂര്‍, പെരുളത്തുപറമ്പ് സ്വദേശിയും മലപ്പുറം, മംഗലശേരി കരുവമ്പ്രം നൂര്‍ മഹലില്‍ താമസക്കാരനുമായ കെ,പി നവാസി(49)നെയാണ് കൂത്തുപറമ്പ് അസി. സിറ്റി പൊലീസ് കമ്മീഷണര്‍ സിബി ടോമും സംഘവും അറസ്റ്റു ചെയ്തത്.പെരുവളത്ത് പറമ്പിലെ സഹോദരിയുടെ വീട്ടില്‍ വച്ച് ഇന്ന് (വ്യാഴം) പുലര്‍ച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെആര്‍ ബിജു വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍, കോഴിക്കോട് …

യു.എ.എസ് അസൈലം നയത്തില്‍ കര്‍ശന മാറ്റം; ആയിരക്കണക്കിന് അപേക്ഷകര്‍ നാടുകടത്തല്‍ ഭീഷണിയില്‍

പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കയിലെ അസൈലം (അഭയം) നയത്തില്‍ പൊതുചര്‍ച്ചകളില്ലാതെ ട്രംപ് ഭരണകൂടം വലിയ മാറ്റം വരുത്തി. വൈകിയെത്തിയ നാല് ലക്ഷത്തിലധികം അസൈലം അപേക്ഷകള്‍ ഇനി മുതല്‍ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തല്‍ നടപടികളിലേക്ക് മാറ്റും.ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തില്‍ നേരിട്ട് ഇമ്മിഗ്രേഷന്‍ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്.കേസുകളുടെ കെട്ടിക്കിടപ്പുകള്‍ ഒഴിവാക്കുന്നതിനും, സിസ്റ്റത്തിലെ ചൂചണങ്ങള്‍ തടയാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ സങ്കീര്‍ണ്ണമായ നിയമങ്ങളിലെ ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടുകളും കാരണമാണ് പലപ്പോഴും അപേക്ഷകള്‍ വൈകുന്നതെന്നും, …

ആന്റേഴ്സൺ വെടിവയ്പ്പ് കേസ്: 15കാരന് 100 വർഷം തടവ് ശിക്ഷ

പി പി ചെറിയാൻ ഇന്ത്യാന:2025 ഫെബ്രുവരിയിൽ നടന്ന കൊലപാതക കേസിൽ  ഇന്ത്യാനയിയിലെ ആന്റേഴ്സണിൽ 15 കാരനായ ജൊമാ ജ്‌സെ ലാരിക്ക് കോടതി 100 വർഷം തടവ് ശിക്ഷ വിധിച്ചു.2025 ഫെബ്രുവരി 2-ന് ഡേല സ്വെയ്ൻ  എന്നയാൾ വെടിയേറ്റു മരിച്ച കേസിലാണ് ശിക്ഷ.കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ പ്രവർത്തനം, അനധികൃത തോക്ക് കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ലാരിക്ക് മേൽ തെളിയിക്കപ്പെട്ടു. കൊലപാതകത്തിന് 50 വർഷവും ക്രിമിനൽ സംഘത്തിൽ അംഗമായതിന് 50 വർഷവും ഉൾപ്പെടെ ആകെ 100 വർഷമാണ് …

പുല്ലൂരിൽ സാംസ്ക്കാരിക സംഗമം സംഘടിപ്പിച്ചു

കാസർകോട്: പുരോഗമന കലാസാഹിത്യ സംഘം പുല്ലൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ,പുല്ലൂർ ഏ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽനടത്തിയ സാസ്ക്കാരിക സംഗമം സംസ്ഥാന കൗൺസിലർ ഡോ:എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത്പുല്ലൂർ സ്വാഗതം പറഞ്ഞു. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പ്രശസ്ത കവിബാലഗോപാലൻ കാഞ്ഞങ്ങാട്, സിനിമ സംവിധായകനും നടനുമായ അജയ്പ്രസീദ്, നാടക പ്രവർത്തകൻ ജയചന്ദ്രൻ കോട്ട കൊച്ചി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കാൽ,മാധ്യമ പ്രവർത്തകൻ അനിൽ പുളിക്കാൽ , സാംസ്കാരിക പ്രവർത്തകൻ ജനാർദ്ദനൻ മാസ്റ്റർ, ശ്യാമള ടീച്ചർ, പത്മനാഭൻ പുല്ലൂർ, എം വി നാരായണൻ, …

ചെര്‍ക്കള,കെ.കെ. പുറത്തെ സി.എച്ച് രാമചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: ചെര്‍ക്കള, കെ.കെ.പുറത്തെ സി.എച്ച്.രാമചന്ദ്രന്‍ (ചെറിയോന്‍-81) അന്തരിച്ചു. ഭാര്യമാര്‍, പരേതയായ ജാനകി (കുറ്റിക്കോല്‍), വിമല (ചെറിയാക്കര,കയ്യൂര്‍)മക്കള്‍: രമേശന്‍.സി എച്ച്, രതീഷ്.സി.എച്ച്, രാകേഷ് സി.എച്ച്. മരുമക്കള്‍: എ.വേണി (എഴിമല), എം.രജിത (മുള്ളേരിയ), എം.സജിത (മടക്കര).സഹോദരങ്ങള്‍: സരോജിനി (തോരോത്ത്), ബി. കുഞ്ഞിക്കണ്ണന്‍, പരേതനായ സി.എച്ച്.കൃഷ്ണന്‍.

എസ്ഡിപിഐ നേതാവിന്റെ കാര്‍ തകര്‍ത്ത നിലയില്‍

കണ്ണൂര്‍: പാനൂര്‍, തങ്ങള്‍ പീടികയില്‍ എസ്ഡിപിഐ നേതാവിന്റെ കാര്‍ തകര്‍ത്ത നിലയില്‍. മൊകേരി പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ പാറങ്കള്ളിയില്‍ നവാസിന്റെ ഹുണ്ടായി ഇയോണ്‍ കാറാണ് തകര്‍ത്തത്. ഇന്നലെ (ബുധന്‍) രാത്രിയിലാണ് അക്രമം. വീട്ടുകാര്‍ ഇന്ന് രാവിലെ ഉണര്‍ന്നപ്പോഴാണ് കാര്‍ തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കാറിനകത്ത് ഉണ്ടായിരുന്ന 35,000 രൂപ വില വരുന്ന സാധനങ്ങള്‍ കവര്‍ച്ച പോയതായും പരാതിയുണ്ട്. നവാസ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.കെ ജിജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.ഏതാനും ദിവസം …

വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ കഴുത്തിൽ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഘത്തെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തു.തലശ്ശേരി. ധര്‍മ്മടത്തെ മുഹമ്മദ് യാസിന്‍ (20), മട്ടാമ്പ്രത്തെ മുഹമ്മദ് അനസ് (22)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ധര്‍മ്മടം, ചാത്തോത്ത്, ബീച്ചിനു സമീപത്തെ തിരുവോട്ട് ഹൗസില്‍ ടി ലീല(76)യുടെ മാലപൊട്ടിച്ചു രക്ഷപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വാടക വീട് കിട്ടുമോയെന്ന് അന്വേഷിച്ചാണ് സംഘം ലീലയുടെ വീട്ടില്‍ …

ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി ഗുരുപൂജ നടത്തി

കാസർകോട്: സമൂഹത്തിലെ ആചാര്യന്മാരെയും ഗുരുവര്യന്മാരെയും ദേശീയതലത്തിൽ ആദരിക്കുന്ന ഗുരുപൂജ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കൊണ്ടേവൂർ നിത്യാനന്ദ യോഗാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതിയെയും യക്ഷഗാന കലാകാരൻ രാമ സാലിയാനെയും ആദരിച്ചു. കൊണ്ടേവൂർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. രമേശ്, മുരളീധര യാദവ്, കുമ്പള മണ്ഡലം പ്രസിഡന്റ് വിക്രം പൈ, മണ്ഡലം വൈസ് …

കാലവര്‍ഷക്കെടുതി: കാവുഗോളി കടപ്പുറത്ത് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം: ബിജെപി

കാസര്‍കോട് : കാസര്‍കോട് കാവുഗോളി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമാവുകയും റോഡുകളും തീരദേശവും തകരുകയും ചെയ്തിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും കുറ്റകരമായ അനാസ്ഥയാണു കാണിക്കുന്നതെന്നു ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു ആരോപിച്ചു.200-ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കാവുഗോളി കടപ്പുറത്ത് വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന കടലാക്രമണ ഭീഷണിക്ക് ശാശ്വത പരിഹാരം കാണാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നു അറിയിപ്പില്‍ പറഞ്ഞു. ശക്തമായ കടലാക്രമണത്തില്‍ പ്രധാന റോഡുകള്‍ പൂര്‍ണ്ണമായും കടലെടുത്തു. എപ്പോള്‍ വേണമെങ്കിലും വീടുകളിലേക്ക് കടല്‍ …

കുട്ടി പൊലീസിനു കരിവെള്ളൂര്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ് സുരക്ഷാ വസ്ത്രങ്ങളും കുടയും സമ്മാനിച്ചു

തൃക്കരിപ്പൂര്‍: പാതയോരങ്ങളെ അപകടരഹിതമാക്കാന്‍ സന്നദ്ധരായ കുട്ടി പൊലീസുകാര്‍ക്ക് കരിവെള്ളൂര്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ് സുരക്ഷാ വസ്ത്രങ്ങളും കുടയും കരുതലുകളും സമ്മാനിച്ചു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കാണ് ഗതാഗത നിയന്ത്രണത്തിനു സഹായകരമായ സുരക്ഷാ വസ്ത്രങ്ങളും മഴയിലും വെയിലിലും ചൂടാന്‍ കുടയും നല്‍കിയത്.എന്റെ നഗരം, അപകട രഹിത നഗരം എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പരിപാടി ചന്തേര സബ് ഇന്‍സ്പെക്ടര്‍ മനു.പി.ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് പ്രയോരിറ്റി ചെയര്‍മാന്‍ വി. ഉപേന്ദ്ര ഷേണായി പദ്ധതി …

അവശ്യ സാധനങ്ങൾക്ക് വില വർദ്ധനവ്: വിപണിയിൽ ഇടപെടാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ

കാസർകോട്: കഴിഞ്ഞദിവസം വിപണിയിൽ 27 രൂപ ഉണ്ടായിരുന്ന പച്ചരിക്ക് ഇന്നത്തെ വില 32. പഞ്ചസാര വില 47ല്‍ നിന്ന് 52 രൂപയിലേക്ക്. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വാനോളം ഉയരുമ്പോൾ വിപണിയിൽ ഇടപെടാതെ കേന്ദ്ര സം സ്ഥാന സർക്കാറുകൾ. ജനമാകട്ടെ ദുരിതത്തിലും. അരി വില ഇന്ന് 51 രൂപയാണ്. ബിരിയാണി അരിക്കും വിലവർധനവുണ്ട്. ഏറ്റവും കുറവിൽ 50 രൂപയ്ക്ക് കിട്ടിയിരുന്ന ജീരകസാല അരിക്ക് ഇപ്പോൾ വില 67 രൂപയാണ് 80,100,120 രൂപ വിലയുള്ള ബസ്മതി, കൈമ അരിക്കും വിലവർധനവുണ്ട്.10 …