കാസര്‍കോട്: സ്‌കൂളിലേയ്ക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ 18 കാരിയെ കാണാതായതായി പരാതി. പിതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം സ്വദേശിനിയെ ആണ് കാണാതായത്. സ്‌കൂളിലേക്കു പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ (വെള്ളി) രാവിലെ 8.30 മണിയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്നും വീട്ടില്‍ നിന്നു ഇറങ്ങുമ്പോള്‍ പറഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.







