കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. കുമ്പളയിലെ ഓട്ടോ ഡ്രൈവറായ ബാവലിമന, അമീര്‍ മന്‍സിലിലെ അബുതാഹിറി(22)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിജീഷ് അറസ്റ്റു ചെയ്തത്. 2022-2023 വര്‍ഷക്കാലത്ത് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നതിനിടയില്‍ 17കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അബുതാഹിര്‍ എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ രണ്ടു ദിവസത്തിനകം ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ പരിശോധിച്ചിരുന്നു. ഈ സമയത്ത് അബൂ താഹിർഎന്ന ആളുമായി നിരന്തരം ചാറ്റ് നടത്തിയതായുള്ള സൂചന ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കിയപ്പോഴാണ് പീഡനത്തിനിരയായ കാര്യം വ്യക്തമായത്. ഇതേ തുടര്‍ന്നാണ് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതും പൊലീസ് പോക്‌സോ പ്രകാരം നടപടിയെടുത്തതും







