കാസര്‍കോട്: കളനാട് , തൊട്ടിയില്‍ ഗൃഹനാഥന്‍ കുളിമുറിയില്‍ കാല്‍ തെന്നി വീണ് മരിച്ചു. കൂലിപ്പണിക്കാരനായ രാഘവന്‍ (60)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ കുളിക്കാനായി പോയപ്പോഴാണ് കാല്‍തെന്നി വീണ് രാഘവന് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: മാധവി. മക്കള്‍: രമ്യ, രേഷ്മ, രാഹുല്‍, മരുമക്കള്‍: മനോഹരന്‍, അനീഷ്, നയന. സഹോദരങ്ങള്‍: ശ്രീദേവി, രവീന്ദ്രന്‍, പരേതരായ ബാബു, സുകുമാരന്‍.







