കെ.എസ്ആർ.ടി.സി.യിലെ രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റങ്ങൾ പിൻവലിക്കണം : എംപ്ലോയീസ് അസോ.


കാസർകോട് : അർഹരായവർക്ക് മാനദണ്ഡമനുസരിച്ച സ്ഥലം മാറ്റം അനുവദിക്കണമെന്നു കെ എസ് ആർ ടി സി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രിയദർശിനി പദ്ധതി യിലൂടെ കെ.എസ്. ആർ. ടി. സി ക്കുണ്ടാകുന്ന ബാധ്യത മുൻകൂറായി പൂർണമായും നൽകുക. ഇതുവഴി
ജീവനക്കാർക്കുണ്ടായ അമിതാധ്വാന ഭാരവും ജനങ്ങൾക്കുണ്ടായ യാത്രാക്ലേശവും പരിഹരിക്കാൻ നടപടി സ്വീകരിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. ആർ.ടി.സി കാസർകോട് ഡിപ്പോയിൽ കെ. എസ്. ആർ. ടി. എംപ്ലോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) ജില്ല കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം കെ.എസ്. ആർ.ടി.സിയിൽ ട്രേഡ് യൂണിയൻ മെമ്പർഷിപ്പിൻ്റെ മാനദണ്ഡമനുസരിച്ച് വിവധ ജീവനക്കാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് 15 ദിവസമായി തിരുവനന്തപുരം കെ.എസ്. ആർ. ടി. സി ചീഫ് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് ജില്ലാ തല പ്രക്ഷോഭം.
സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.
മോഹൻകുമാർ പാടി , രശ്‌മി നാരായൺ, എം. ലക്ഷ്മണൻ , ഏ.വേണുഗോപാലൻ,പി.വി. രതീശൻ ,പി. ജയചന്ദ്രൻ ജില്ലാ പ്രസിഡൻ്റ് സി. ബാലകൃഷ്ണൻ സെക്രട്ടറി എം. സന്തോഷ് പി. അശോക് കുമാർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page