അധികൃതര്‍ അവഗണിച്ചു; നിരവധി യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ആരിക്കാടി കടവത്ത് ആരിഫ് സ്വന്തമായി 10,000ത്തില്‍പ്പരം രൂപ ചെലവഴിച്ചു ബസ് വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ചു

കുമ്പള: ദേശീയ പാത നിര്‍മ്മാണത്തിനു നീക്കം ചെയ്ത ആരിക്കാടി ബസ് സ്റ്റോപ്പിലെ ബസ് വെയ്റ്റിംഗ് ഷെഡ് പുഃനസ്ഥാപിക്കണമെന്ന നൂറു കണക്കിന് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ദേശീയ പാത നിര്‍മ്മാതാക്കളും പഞ്ചായത്തും അവഗണിച്ചതോടെ മത്സ്യത്തൊഴിലാളിയും പൊതു പ്രവര്‍ത്തകനുമായ ആരിഫ് കടവത്ത് വെയ്റ്റിംഗ് ഷെഡ് സ്വയം പുനര്‍നിര്‍മ്മിച്ചു. രൂക്ഷമായിരുന്ന വേനല്‍ക്കാലത്ത് ബസ് വെയ്റ്റിംഗ് ഷെഡ് പുനസ്ഥാപിക്കണമെന്നു നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. മഴക്കാലം കടുത്തിട്ടും ജനകീയാവശ്യത്തില്‍ നിന്ന് അധികൃതര്‍ മുഖം തിരിച്ചു. ആരിക്കാടി പിഎച്ച്‌സിയിലേക്കെത്തുന്ന രോഗികളും മത്സ്യത്തൊഴിലാളികളും ഹനുമാന്‍ ക്ഷേത്രത്തിലെത്തുന്നവരും കോട്ട സന്ദര്‍ശകരും ഈ സ്‌റ്റോപ്പിലാണ് ബസിറങ്ങുന്നതും ബസ് കാത്തു നില്‍ക്കുന്നതും. മഴ രൂക്ഷമായതോടെ നാട്ടുകാര്‍ നേരിടുന്ന വിഷമം നേരില്‍ കണ്ടാണ് സ്വന്തമായി പത്തായിരത്തില്‍പ്പരം രൂപ ചെലവഴിച്ച് താല്‍ക്കാലിക ബസ് വെയ്റ്റിംഗ് ഷെഡും യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ആരിഫ് ഏര്‍പ്പെടുത്തിയത്. ആരിഫ് കടവത്തിന്റെ ജനകീയാഭിമുഖ്യത്തെയും സന്നദ്ധ സേവനത്തെയും നാട്ടുകാര്‍ പ്രകീര്‍ത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page