മംഗ്‌ളൂരു: പുല്ലുവെട്ടുന്ന യന്ത്രം എടുക്കുന്നതിനിടയില്‍ മൂര്‍ഖന്റെ കടിയേറ്റു ഓട്ടോ ഡ്രൈവർ മരിച്ചു. ബണ്ട്വാള്‍, കോള്‍നാട്, സെക്കലയിലെ ഹസൈനാര്‍ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. വീട്ടിനു സമീപത്ത് സൂക്ഷിച്ചിരുന്ന പുല്ലുവെട്ടു യന്ത്രം എടുക്കുന്നതിനിടയിലാണ് ഹൈദറിന് മൂര്‍ഖന്റെ കടിയേറ്റത്. ഉടന്‍ കല്ലടുക്കയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അതേ സമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പു പിടുത്തക്കാരന്‍ പുല്ലുവെട്ടു യന്ത്രത്തിനു സമീപത്തു ചുരുണ്ടു കൂടിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.








