കോഴിക്കോട്: ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അറസ്റ്റില്‍. പുതുപ്പാടി, ആലഞ്ചേരി കളത്തില്‍ സ്വദേശി അന്‍വര്‍ സാദത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരമാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇത് പരിഹരിക്കാനാണ് നവദമ്പതികള്‍ സിദ്ധനെ കാണാന്‍ എത്തിയത്.
ദമ്പതികളുമായി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം പരിഹാരം ഉണ്ടാക്കാമെന്ന് സിദ്ധൻ ഉറപ്പ് നല്‍കി. തുടര്‍ന്ന് ഭര്‍ത്താവിന്റെ കയ്യില്‍ പൊതിച്ച തേങ്ങ വച്ചു കൊടുത്തശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാന്‍ നിര്‍ദ്ദേശിച്ചു. അതിന് ശേഷം യുവതിയെ പുതപ്പിനുള്ളിലാക്കി. തുടര്‍ന്ന് സിദ്ധന്‍ പുതപ്പിനുള്ളില്‍ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ദമ്പതികള്‍ക്ക് മനസ്സിലായതും പൊലീസില്‍ പരാതി നല്‍കിയതും. പ്രതിക്കെതിരെ പോക്‌സോ കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു








