ഭാര്യ പിണങ്ങിപ്പോയ മനോവിഷമം; ഫര്‍ണിച്ചര്‍ പണിക്കാരന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണെന്നു സംശയിക്കുന്നു; ഫര്‍ണിച്ചര്‍ പണിക്കാരന്‍ വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, തൂമിനാട്ടെ ഫര്‍ണിച്ചര്‍ കടയിലെ തൊഴിലാളിയായ തലപ്പാടി, നാര്‍ളെപ്പടിയിലെ ദാമോദരയുടെ മകന്‍ രഞ്ജന്‍ (38) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് രഞ്ജനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉള്ളാള്‍ പൊലീസ് കേസെടുത്തു. മാതാവ്: അരുണാക്ഷി. ഭാര്യ: ഭാഗ്യലക്ഷ്മി. മകള്‍: നിത്യ.
തൂമിനാട് ശ്രീ മഹാകാളി ഭജനമന്ദിരം പ്രവര്‍ത്തകനായിരുന്നു രഞ്ജന്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉദ്യാവര, മാട ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page