കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി 24 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കര്‍ണ്ണാടക സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. രാഹുല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. രണ്ടു മക്കളോടൊപ്പമാണ് യുവതി ക്വാര്‍ട്ടേഴ്‌സില്‍ താമസം. യുവതിയുടെ ക്വാര്‍ട്ടേഴ്‌സില്‍ സമീപത്തെ മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ രാഹുല്‍ എന്നയാള്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.







