കാസര്‍കോട്: മൂന്നാഴ്ച മുമ്പ് സഹോദരിയുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ യുവാവിനെ ബസ് വെയ്റ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍മകജെ, പഞ്ചായത്തിലെ പെര്‍ള, ബാലമൂലയിലെ പരേതരായ രാമനായിക്-ജാനകി ദമ്പതികളുടെ മകന്‍ ദയാനന്ദ (45) യാണ് മരിച്ചത്. പെര്‍ള, ബാലമൂലയിലുള്ള ബസ് വെയ്റ്റിംഗ് ഷെഡിലാണ് ദയാനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ദയാനന്ദ ഒരു വര്‍ഷമായി ഈശ്വരമംഗലത്തുള്ള സഹോദരി ഗീതയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പ് അവിടെ നിന്ന് സ്വവസതിയില്‍ എത്തിയതായിരുന്നു. ഭാര്യ: ശേഷമ്മ. മകള്‍: ശില്‍പ. പരേതനായ രാധാകൃഷ്ണന്‍ സഹോദരനാണ്.







