കൃഷി ലഹരിയിൽ കാട്ടുകുളങ്ങര; കുതിരക്കാളി അമ്മ ദേവസ്ഥാന വയലിൽ കൃഷിയോടൊപ്പം ലഹരിമുക്ത പ്രതിജ്ഞ
കാഞ്ഞങ്ങാട് :മാവുങ്കാൽ കാട്ടുകുളങ്ങരകാർ ഒരേ സ്വരത്തിൽ പറഞ്ഞു:നമുക്ക് ലഹരി വേണ്ട. കൃഷിയാണ് നമ്മുടെ ലഹരി. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര വയലിൽ നടത്തിയ നെൽകൃഷിയുടെ ഭാഗമായുള്ള ഞാറുനടീൽ ഉത്സവത്തിനിടയിലാണ് ലഹരിയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽകരണ പരിപാടിയുടെ ഭാഗമായി ലഹരി മുക്ത പ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചത് . നെൽകൃഷിയുടെ ഭാഗമായി വയലിൽ ഞാറു നടുന്നതോടൊപ്പം നൂറിൽ പരം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു ലഹരി വിരുദ്ധ പ്രതിജ്ഞയെ ടുത്തു.ക്ഷേത്രേശ്വരൻമാരെയും സ്ഥാനികരെയും സാക്ഷിനിറുത്തി കാട്ടുകുളങ്ങരയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സഞ്ജന സുധീഷ് …