കാസര്‍കോട്: ഇടവേളക്ക് ശേഷം കാഞ്ഞങ്ങാട്ട് വന്‍ കുഴല്‍പ്പണ വേട്ട. ബൈക്കില്‍ കടത്തുകയായിരുന്ന 15,22,100 രൂപയുമായി കാസര്‍കോട് സ്വദേശി പൊലീസ് പിടിയില്‍. അണങ്കൂരിലെ ബിഎം ഇബ്രാഹി(50)മിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.







