കാസര്‍കോട്: വൈദ്യുതി കട്ടില്‍ പ്രതിഷേധിച്ച് എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കുന്ന് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി
ടി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് നേതാക്കളായ ബിജു ഉണ്ണിത്താന്‍, നാരായണന്‍ മൈലൂല, അസ്‌കര്‍ കടവത്ത്, കെ. കൃഷ്ണന്‍, കെടി കിഷോര്‍, ജനാര്‍ദ്ദനന്‍, മുരളീധരന്‍, രാജന്‍ പനക്കുളം, കെ. ഉമേശന്‍ നേതൃത്വം നല്‍കി. പവര്‍കട്ട് കെഎസ്ഇബി തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് മാര്‍ച്ച് ആരോപിച്ചു.







