കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവം പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചു. നവംബര്‍ 24 മുതല്‍ 28 വരെയാണ് കലോത്സവം നടക്കുക. ഇതാദ്യമായാണ് പെരിയ ജില്ലാ കലോത്സവത്തിന് അരങ്ങൊരുക്കുന്നത്. ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമെന്നാണ് പെരിയ അറിയപ്പെടുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങളും ഗതാഗത സൗകര്യങ്ങളുമാണ് പെരിയയെ കലോത്സവത്തിന് തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. ആദ്യമായി എത്തുന്ന കലോത്സവം ഗംഭീരമാക്കാനുളള ആവേശത്തിലാണ് നാട്ടുകാർ.
ജില്ലാ ശാസ്ത്രമേള നായന്മാര്‍മൂല ടിഐഎച്ച്എസ്എസില്‍ നടത്താനാണ് ധാരണ. നവംബര്‍ 9,10 തിയതികളിലായിരിക്കും മേള നടക്കുക. ജില്ലാ കായികമേള ഒക്ടോബര്‍ 15 മുതല്‍ 17 വരെ നീലേശ്വരത്തു നടക്കും.







