സഹപ്രവര്‍ത്തകയുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ എതിര്‍ത്തു; യുവഡോക്ടര്‍ ആശുപത്രിയില്‍ ജീവനൊടുക്കി
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയുമായുള്ള പ്രണയ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് യുവ ഡോക്ടര്‍ ആശുപത്രിയില്‍ ജീവനൊടുക്കി. ഡല്‍ഹി അരുണ ആസിഫ് അലി ആശുപത്രിയിലെ ഡോക്ടര്‍ സിമര്‍പ്രീത് സിംഗ് ആനന്ദ് (35) ആണ് ജീവനൊടുക്കിയത്.ആശുപത്രിയിലെ സഹ പ്രവര്‍ത്തകയായ യുവതിയുമായി ആനന്ദ് പ്രണയത്തിലായിരുന്നു. കല്യാണം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.