കാസര്‍കോട്: മംഗ്‌ളൂരു, തൊക്കോട്ടേക്ക് പണിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാനില്ലെന്ന് പരാതി. സഹോദരി നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടനാട്, സഹകരണ ബാങ്കിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ എ.കെ സന്തോഷി(38)നെയാണ് കാണാതായത്. 2026 ജൂണ്‍ 13ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം തിരിച്ചെത്തിയില്ലെന്നു സഹോദരി നഞ്ചമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.







