ജില്ലയില്‍ പരക്കെ മഴ; ചൂടിന് ആശ്വാസം, നെല്‍ കര്‍ഷകര്‍ക്ക് ആശങ്ക

കാസര്‍കോട്: ജില്ലയില്‍ പരക്കെ മഴ. ഇന്ന് (വ്യാഴം) ഉച്ചക്കാണ് മഴ തുടങ്ങിയത്. മഞ്ചേശ്വരം ഭാഗത്താണ് ആദ്യം മഴ ലഭിച്ചു തുടങ്ങിയത്. പിന്നീട് തെക്കോട്ട് നീങ്ങുകയായിരുന്നു. മലയോരത്തും നല്ല മഴ അനുഭവപ്പെട്ടു. മഴ കാരണം വിവിധ സ്‌കൂളുകളില്‍ ആരംഭിച്ച കായിക മേളകള്‍ തടസ്സപ്പെട്ടു. കനത്ത മഴ കടുത്ത ചൂടിന് വലിയ ആശ്വാസമായി. എന്നാല്‍ നെല്‍കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. പ്രതികൂല കാലാവസ്ഥയോട് മല്ലിട്ട് വളര്‍ത്തിയെടുത്ത നെല്ല് കൊയ്യാന്‍ കഴിയാതെ പോകുമോയെന്നാണ് ആശങ്ക. അടുത്ത ആഴ്ചയോടെ കൊയ്യാനിരിക്കുന്ന പാടങ്ങളില്‍ വെള്ളം നിറഞ്ഞാല്‍ വലിയ നഷ്ടത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. അതേ സമയം മഴവെള്ളത്തെ മാത്രം ആശ്രയിച്ച് പച്ചക്കറി കൃഷി ഇറക്കിയവര്‍ക്ക് മഴ വലിയ ആശ്വാസമാകും. തെങ്ങ്, കവുങ്ങ്, റബ്ബര്‍ എന്നിവയ്ക്ക് വളം ചേര്‍ക്കുന്നതിനും മഴ അനുകൂലമാണെന്നു കര്‍ഷകര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page