കുമ്പള: ദേശീയപാത സര്‍വ്വീസ് റോഡിന്റെ നടപ്പാതയിലെ ഓട്ടോ റിക്ഷാ സ്റ്റാന്റും മറ്റ് അനധികൃത കൈയേറ്റങ്ങളും ഉടന്‍ കൈയേറ്റക്കാര്‍ സ്വയം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ഊരാളുങ്കല്‍ കരാര്‍ കമ്പനി അറിയിച്ചു.
തലപ്പാടി- ചെങ്കള ദേശീയപാതയിലെ കുമ്പള മൊഗ്രാല്‍ നടപ്പാതയില്‍ അനധികൃത ഓട്ടോ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നതു കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിപ്പില്‍ പറഞ്ഞു. സുപ്രീംകോടതിയുടെയും അധികൃതരുടെയും നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പാതയിലെ അനധികൃത കൈയേറ്റ പാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കൂട്ടിച്ചേര്‍ത്തു.







