ഇന്റര്‍ലോക്ക് ഫാക്ടറിയില്‍ കവര്‍ച്ച: മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയി, 4 ലക്ഷം രൂപയുടെ നഷ്ടം

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡാജെ, പാപ്പിളയിലെ ഇന്റര്‍ലോക്ക് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ കവര്‍ച്ച. കുഞ്ചത്തൂർ അന്‍സാഫ് മന്‍സിലിലെ
കെ. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് കവര്‍ച്ച നടന്നത്. സെപ്തംബര്‍ 11നും 22നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു പരാതിയില്‍ പറഞ്ഞു. അഞ്ച് എച്ച് പിയുടെ രണ്ടു മോട്ടോറുകള്‍, രണ്ടു അച്ചുകള്‍, സീലിംഗ് ഫാന്‍, ഗ്യാസ് സിലിണ്ടര്‍, ഇലക്ട്രിക് വയര്‍ നശിപ്പിച്ച് അതിനകത്തെ ചെമ്പു കമ്പികള്‍ എന്നിവ കടത്തി കൊണ്ടുപോയതായി പരാതിയിൽ പറഞ്ഞു. 4,30000 രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയിൽ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page