കാസർകോട്: ബഹ്‌റൈൻ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി നടത്തിയ നിയമസഭ തിരഞ്ഞെടുപ്പ് പ്രവചനം മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടിയിലായിരുന്നു സമ്മാനദാനം .
പ്രവചന മത്സരത്തിൽ ഏഴ് ചോദ്യങ്ങളിൽ അഞ്ച് പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുഞ്ഞിമുഹമ്മദ് കല്ലുങ്ങലിന് ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട മെമന്റോയും ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് സലീം തളങ്കര ക്യാഷ് അവാർഡും സമ്മാനിച്ചു.
പ്രവചന മത്സരത്തിലെ ഏഴ് ചോദ്യങ്ങളിൽ നാല് പോയിന്റ് നേടി പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായ നാല് പേർക്ക് ജില്ലാ,മണ്ഡലം ഭാരവാഹികൾ മെമന്റോകളും ഉപഹാരങ്ങളും സമ്മാനിച്ചു.
പരിപാടിക്ക് വേദിയൊരുക്കുകയും സഹകരിക്കുകയും ചെയ്ത ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയെ അഭിനന്ദിച്ചു.








