ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസ്; കുമ്പള, ബംബ്രാണ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരിയായ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുമ്പള, ബംബ്രാണയിലെ ഇന്ദുഗുരി വീട്ടില്‍ സുധിഷി(27)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ബംബ്രാണയിലെ സന്ദീപിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
2026 ജൂണ്‍ 22ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം, ഹൊസങ്കടി സര്‍വ്വീസ് റോഡില്‍ കൂടി നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച് രക്ഷപ്പെട്ടത്. ഒളിവില്‍ പോയ സുധീഷിനെ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എസ്‌ഐ ശബരീകൃഷ്ണന്‍, എഎസ്‌ഐ അജിത്ത്, സിപിഒ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page