ഭക്ഷണത്തിന് സ്വാദില്ലെന്ന്; ഭക്ഷണം കഴിക്കാന്‍ എത്തിയ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു; 3 പേര്‍ക്കെതിരെ കേസ്, സംഭവം ചെങ്കള ,സിറ്റിസണ്‍ നഗറില്‍

കാസര്‍കോട്: ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലെന്നു പറഞ്ഞതിനെ ചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചെര്‍ക്കള, പാടിയിലെ അഭിലാഷ് (22), സുമോദ് (23), ഹരിപ്രസാദ് (20), കെ. അജിത്ത് (22) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ചെങ്കള, സിറ്റിസണ്‍ നഗറിലാണ് കേസിനാസ്പദമായ സംഭവം. സ്ഥലത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവാക്കള്‍. ഭക്ഷണത്തിന് രുചിയില്ലെന്നു പറഞ്ഞ യുവാക്കളെ ഹോട്ടല്‍ നടത്തിപ്പുകാരനും കണ്ടാലറിയാവുന്ന മറ്റു രണ്ട് പേരും ചേര്‍ന്ന് ഹോട്ടലില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page