മന്ത്രി ഒ.ജെ ജനീഷിനെതിരെ പ്രതിഷേധം; പൊലീസിനു ഇരട്ട നീതിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാല്‍

കാസര്‍കോട്: തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ഒ.ജെ ജനീഷിനെതിരെ നടത്തിയ പ്രതിഷേധ സംഭവങ്ങളില്‍ പൊലീസിനു ഇരട്ട നീതിയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാല്‍ . കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തപ്പോള്‍ ബിജെപിക്കാര്‍ക്കെതിരെ കേസോ,അറസ്‌റ്റോ ഇല്ല. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കാര്യമായ കേസോ അറസ്‌റ്റോ ഉണ്ടായില്ല. ഇക്കാര്യത്തില്‍ മന്ത്രിക്കോ യുഡിഎഫിനോ പരാതിയില്ല-രാജഗോപാൽ പറഞ്ഞു. നീലേശ്വരത്തെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ ഭാരവാഹി സബിന്‍ സത്യനെതിരെ മന്ത്രി ജനീഷ് കള്ള പ്രചരണം നടത്തുകയാണ് – അദ്ദേഹം ആരോപിച്ചു. തൃക്കരിപ്പൂര്‍, നടക്കാവില്‍ മാരകായുധങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page