കാസര്‍കോട് -മംഗ്‌ളൂരു കെ എസ് ആര്‍ ടി സി ബസ്സുകളില്‍ ചിലത് ജനവിരുദ്ധ സമീപനത്തില്‍: ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

കുമ്പള: കാസര്‍കോട് -മംഗ്‌ളൂരു റൂട്ടില്‍ ഓടുന്ന ചില കെ എസ് ആര്‍ ടി സി ബസ്സുകളിലെ ജീവനക്കാര്‍ക്ക് ഇപ്പോളും വെളിവു വീണിട്ടില്ലെന്നു പൊതു പ്രവര്‍ത്തകന്‍ മൂസ അഡ്ക പൊലീസില്‍ പരാതിപ്പെട്ടു. യാത്രക്കാരോടു യുദ്ധ പ്രഖ്യാപനം നടത്തുന്ന ഇത്തരം ജീവനക്കാര്‍ക്കു മൂക്കു കയറിടണമെന്നു പരാതിയില്‍ അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് സുഹൃത്തുമൊത്തു കുമ്പളയില്‍ നിന്നു മംഗളൂരുവിലേയ്ക്കുപോയ എ 0986 ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനു മുമ്പു ഡോര്‍ അടച്ചു. കൈക്കു പരിപക്കേറ്റു. അതിനു തൊട്ടു മുമ്പു കൈക്കുഞ്ഞുമായി ബസിലേക്കു യുവതി കയറിക്കൊണ്ടിരിക്കെ ബസ് മുന്നോട്ടെടുത്തു. ഭാഗ്യം കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്.
ഇതേ ബസ് ബന്ദിയോട്ട് നിറുത്തിയപ്പോള്‍ ഒരു സ്ത്രീ ബസ്സില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴും ബസ്സെടുത്തു. ഇവരും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ചോദ്യം ചെയ്തവരെ ജീവനക്കാര്‍ പകരം അസഭ്യം പറയുകയായിരുന്നു- മൂസ പരാതിയില്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി യുടെ ഇത്തരം പ്രാകൃത സമീപനത്തിനെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നു പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page