പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ്(22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എം ബി എ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. സൈഡ് സീറ്റിൽ ഇരുന്ന ജോസ്‌ന ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും ശരീരത്തിലേക്ക് ബസ് മറിയുകയുമായിരുന്നു. ജോസ്‌നയുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസിനടിയിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സ്ഥലത്ത് മലയാളി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകടത്തിൽ മറ്റുചില മലയാളികൾക്കും പരിക്കേറ്റിട്ടുണ്ട്. റിട്ട.പൊലീസ് ഓഫിസർ ജോർജ് കെ.ജോണിന്റെയും റിട്ട.നഴ്സ് സ്വപ്നയുടെയും മകളാണ് ജോസ്ന. വിവരമറിഞ്ഞ് ബന്ധുക്കൾ പഞ്ചാബിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page