കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയതിന് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു. രാജീവ് പി.ആര്‍.രാജീവ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹോള്‍ഡര്‍ക്കെതിരെയാണ് കേസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സതീശനെ എത്രയും പെട്ടെന്ന് മാറ്റണം .ഇല്ലെങ്കില്‍ ജനങ്ങള്‍ കോണ്‍ഗ്രസുകാരെ ചീമുട്ട എറിയുന്ന സ്ഥിതിയിലേക്ക് പോകും എന്നായിരുന്നു ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. കെ.സുധാകരനെ പൊതുജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമിടയില്‍ അവഹേളിക്കാനും സമൂഹത്തില്‍ ലഹളയുണ്ടാക്കാനും വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്.








