ദേശീയപാത നിർമ്മാണം: തല പ്പാടി-കാലിക്കടവ് മേഖലയിലെ ഓട്ടോ-ടെമ്പോ-ടാക്സി തൊഴിലാളികൾ പ്രതിസന്ധിയിൽ

കാസർകോട് : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള വിവിധ സ്റ്റാൻഡുകളിൽ വർഷങ്ങളായി പാർക്ക് ചെയ്ത് ജീവവൃത്തി നടത്തിവന്നിരുന്ന ഓട്ടോറിക്ഷ, ടെമ്പോ, ടാക്സി തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായതായി ബി എം എസ് മേഖല ഓട്ടോ തൊഴിലാളി യോഗം ആരോപിച്ചു . ഫ്ലൈഓവറുകളും അണ്ടർപാസുകളും നിർമ്മിച്ചതോടെ വാഹനങ്ങൾ പാർക്ക് ചെയ്ത് വാടക ഓടിക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു. പ്രതിസന്ധി യെത്തുടർന്ന് അണ്ടർപാസുകളുടെയും ഫ്ലൈ ഓവറുകളുടെയും അടിഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്താണ് ഇവർ ഇത്രയും കാലം ഉപജീവനം നടത്തിവന്നിരുന്നത്. എന്നാൽ നിലവിൽ ഈ സ്ഥലങ്ങളിൽ നിന്നു വാഹനങ്ങൾ ഉടൻ മാറ്റണമെന്ന് കരാറുകാരായ ഊരാളങ്കൽ സൊസൈറ്റി നോട്ടീസ് നൽകിയിരിക്കുകയാണ്. ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം കഷ്ടപ്പെടുന്ന സാധാരണക്കാരായ തൊഴിലാളികളെയാണ് ഈ നടപടി ഗുരുതരമായി ബാധിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കാസർകോട് മേഖലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ യോഗം മുന്നറിയിച്ചു. ബിഎംഎസ് ജില്ലാ ഓഫീസിൽ ചേർന്ന യോഗത്തിൽ കറ ന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ വരുന്ന എല്ലാ സ്റ്റാൻഡുകളും നിലനിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബിഎംഎസ് ടൗൺ പ്രസിഡന്റ് എ. കേശവ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ അധ്യക്ഷൻ ഉപേന്ദ്ര കോട്ടക്കണ്ണി, ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ്
ബമ്പ്രാണ, ഗുരുദാസ് ചാനക്കോട്, ഹരീഷ് കുതിരപ്പാടി, വിശ്വനാഥ് ഷെട്ടി, ബാബുമോൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page