കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ യുവാവിന്റെ ഐഫോണ്‍ മോഷണം പോയി. ബേക്കല്‍ കുന്ന്, ഹദ്ദാദ് നഗര്‍ ഷിഫാന മന്‍സിലിലെ അഫ്‌നാസി(23)ന്റെ ഫോണാണ് മോഷണം പോയത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ തിരുവനനന്തപുരത്തു നിന്നു മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു അഫ്‌നാസ്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ ചാര്‍ജിംഗ് പോര്‍ട്ടലില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതായിരുന്നു ഐ ഫോണ്‍. പിന്നീട് ഉറങ്ങിപ്പോയി. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയ സമയത്ത് ഉണര്‍ന്നപ്പോഴാണ് ഫോണ്‍ മോഷണം പോയ കാര്യമറിഞ്ഞ തെന്ന് അഫ്‌നാസ് നല്‍കിയ പരാതിയില്‍ പറഞ്ഞു.







