കാസർകോട്: ബേക്കൽ,മുതിയക്കാൽ ഗവ. സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ ചീര കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. കർഷകൻ നാരായണൻ കാനം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സരിത സ്വാഗതം പറഞ്ഞു. ഉഷ , സാവിത്രി , ഗീത കവിത സംസാരിച്ചു.
കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനും കാർഷിക സംസ്കാരം പരിചയപ്പെടുത്തുന്നതിനുമായി നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്കൂളിൽ ചീര കൃഷി ഒരുക്കിയത്.







