കുമ്പള ഒരുങ്ങി; ഉപജില്ലാ സ്കൂൾ കായികമേളക്ക് നാളെ തുടക്കം

കാസർകോട്: കുമ്പള ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറും . ഒക്ടോബർ 9ന് സമാപിക്കും. മേളയെ വരവേൽക്കാൻ കുമ്പള ഒരുങ്ങി.
സംഘാടക സമിതി രൂപീകരിച്ചതുമുതൽ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകലില്ലാതെ വിവിധ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തിയത്.
ബ്രോഷർ, ലോഗോ എന്നിവയുടെ പ്രകാശനം ഉൾപ്പെടെ വ്യത്യസ്തമായ പ്രചാരണ പരിപാടികൾ പ്രമുഖരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചു.

കായികമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി കുമ്പള സർക്കിൾ മുതൽ ബദിയഡുക്ക റോഡ് വരെയുള്ള ഭാഗങ്ങളിൽ പ്രചാരണ ബോർഡുകളും തോരണങ്ങളും സ്ഥാപിച്ച് നഗരം അലങ്കരിച്ചു. സ്കൂൾ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൂറ്റൻ സ്വാഗത കമാനവും സ്ഥാപിച്ചിട്ടുണ്ട്.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, കൺവീനർ രവി മുല്ലച്ചേരി, ജോയിന്റ് കൺവീനർ ഐ. മുഹമ്മദ് റഫീഖ്, അംഗങ്ങളായ സൈഫുദ്ദീൻ കൊപ്പളം, നിസാം ചോനമ്പാടി, എസ്.എം.സി. ചെയർമാൻ സെമീർ കുമ്പള, ഫവാസ് കോഹിനൂർ, അറഫാത്ത് ഖുബ, ഹാഷിർ വളവിൽ എന്നിവർ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page