പിലിക്കോട്: പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി ഓമന പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി മധുസൂദനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ രവീന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, എം വി കോമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച മിനി വാര്‍ഡ് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
297 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി ഓമന വിജയിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഓമനയ്ക്ക് 591 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കെ സന്ധ്യയ്ക്ക് 294 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഉമാവതിക്ക് 18 വോട്ടുമാണ്
ലഭിച്ചത്.







