തളിപ്പറമ്പ്: ഇരിട്ടിയില്‍ 192 ഗ്രാം എം ഡി എം എ പിടികൂടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മയക്കുമരുന്ന് ഇടപാട് സംഘത്തിലെ പ്രധാന കണ്ണികളായ വടകര, കോട്ടക്കടവ്, കാറാട്ടിന്‍ സി കെ സാബിറ എന്ന രോഷിനി സാവിയോ(38), ആണ്‍ സുഹൃത്ത് കോട്ടയം കാടനാട്, ചെമ്മായത്ത് മുല്ലക്കല്‍ വീട്ടില്‍ സാനിയോ മാത്യു(27) എന്നിവരെയാണ് ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വി ഉമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൂട്ടുപ്പുഴ പൊലീസ് ചെക്ക് പോസ്റ്റില്‍ ഇന്നലെ (ഞായര്‍) നടത്തിയ പരിശോധനയിലാണ് 92ഗ്രാം എം ഡി എം എയുമായി ഉളിക്കല്‍, നുച്യാടിലെ മുബഷീര്‍(32), വള്ളിത്തോട് പെരുങ്കരിയിലെ റഹീം (38) എന്നിവരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് സാബിറയേയും സാവിയോ മാത്യുവിനെയും കുറിച്ചുള്ള വിവരം ലഭിച്ചത്. അറസ്റ്റിലായ സംഘത്തിനു മയക്കുമരുന്നു എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്നും വ്യക്തമായി. ബംഗ്‌ളൂരുവില്‍ നിന്നു വരുന്നതിനിടയിലാണ് സാബിറയും സുഹൃത്തും പിടിയിലായത്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെ പോക്‌സോ കേസിലും ബലാത്സംഗ കേസിലും പ്രതിയാണ് സാബിറയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ് ഐ ഭവിന റൂറല്‍ എസ് പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. 192 ഗ്രാം എം ഡി എം എയുമായി ഉളിക്കല്‍, നുച്യാടിലെ മുബഷീര്‍(32), വള്ളിത്തോട് പെരുങ്കരിയിലെ റഹീം (38) എന്നിവരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് സാബിറയേയും സാവിയോ മാത്യുവിനെയും കുറിച്ചുള്ള വിവരം ലഭിച്ചത്. അറസ്റ്റിലായ സംഘത്തിനു മയക്കുമരുന്നു എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്നും വ്യക്തമായി. ബംഗ്‌ളൂരുവില്‍ നിന്നു വരുന്നതിനിടയിലാണ് സാബിറയും സുഹൃത്തും പിടിയിലായത്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെ പോക്‌സോ കേസിലും ബലാത്സംഗ കേസിലും പ്രതിയാണ് സാബിറയെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ് ഐ ഭവിന റൂറല്‍ എസ് പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.







