കാസര്‍കോട്: കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ വിജനമായ സ്ഥലത്തു നിര്‍ത്തിയിട്ട കാറിനകത്തു വച്ച് 16 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അഹമ്മദ് അഫ്‌സല്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു.
കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി ഡോക്ടറെ കണ്ടപ്പോഴാണ് പീഡന വിവരം പുറത്തായത് . ഡോക്ടര്‍ വിവരം കുമ്പള പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പോക്‌സോ പ്രകാരം കേസെടുത്തത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി കാസര്‍കോട് സ്വദേശിയെ പരിചയപ്പെട്ടത്. ഒരു ദിവസം പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മഞ്ചേശ്വരത്ത് ഒന്‍പതു വയസുകാരിക്ക് പീഡനം
കാസര്‍കോട്: ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. മുന്‍വീര്‍ എന്നയാള്‍ക്കെതിരെയാണ് കേസ്.







