കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റിയും മദ്രസ മാനേജ്മെന്റ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘സര്‍ഗവസന്തം’ കലാസാഹിത്യ മുസാബഖ തളങ്കരയിൽപ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് നഗറില്‍ തുടങ്ങി. ഹസൈനാര്‍ഹാജി പതാക ഉയര്‍ത്തി. കല്ലട്ര മാഹിന്‍ ഹാജി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കെഎം ഹനീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ബാഖഫി, അഷ്റഫ് അസ്നവി മര്‍ദ്ദള, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ച, ടി.എ ഷാഫി, അബൂബക്കര്‍ സിയാദ്, സഈദ് ഹാമിദി, യു.കെ യൂസഫ്, ശംസുദ്ദീന്‍ തായല്‍, സിദ്ദിഖ് ചക്കര, അബ്ദുല്‍ അര്‍ഷാദ് ഹുദവി, അബ്ദുല്‍ നാസര്‍ എംഎം, ഇഖ്ബാല്‍ ഹാമിദി, ശഫീഖ് ദാവൂദ്, അബ്ദുള്ള ഹാജി കെഎം സംബന്ധിച്ചു.








