കാസര്‍കോട്: ഇച്ചിലങ്കോട്ടെ
ബി.എസ്.അബ്ദുല്‍ ലത്തീഫി(28)നെ കാണാതായതായി പരാതി. സഹോദരന് ബി.എസ് ഷാഹുല്‍ ഹമീദ് നല്കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒക്ടോബര്‍ 12ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വീട്ടില്‍ നിന്നു പുറത്തേയ്ക്ക് പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. അബ്ദുല്‍ ലത്തീഫിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് കുമ്പള പൊലീസ് അറിയിച്ചു.







