ഒരു കോടി ഒരു ലക്ഷം രൂപ ചെലവിൽ കുമ്പളയിൽ മത്സ്യ മാർക്കറ്റിനു കെട്ടിടമായി; അടിസ്ഥാന സൗകര്യമായില്ല: കെട്ടിടത്തിനുമുന്നിൽ മാലിന്യക്കൂമ്പാരം

കുമ്പള : ആനയെ വാങ്ങാൻ പണമുണ്ട് , പക്ഷേ , തോട്ടി വാങ്ങാൻ പാങ്ങില്ലെന്ന നിലപാടിൽ കുമ്പള പഞ്ചായത്ത് ഭരണസമിതി എത്തിനിൽക്കുന്നു.കുമ്പള ടൗണിൽ നിലവിലുണ്ടായിരുന്ന മത്സ്യമാർക്കറ്റ് പൊളിച്ചു കളഞ്ഞു കാസർകോട് വികസന പാക്കേജിൽ നിന്നു ഒരു കോടി ഒരു ലക്ഷം രൂപ ചെലവഴിച്ചു മത്സ്യമാർക്കറ്റ് കെട്ടിടം പണിഞ്ഞു. പക്ഷേ, തുറന്നു കൊടുക്കാൻ ഇനിയുംനടപടിയായില്ല. മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കാലതാമസം നേരിടുന്നതാണ് തടസ്സമായി നിൽക്കുന്നത്.
കെട്ടിട നിർമ്മാണത്തിന്റെ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.

കെട്ടിടം കുമ്പള ടൗണിൽ നോക്കുകുത്തിയായി നിൽക്കുന്നു.അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടത്തിന്റെ മുന്നിൽ നിറയെ മാലിന്യങ്ങൾ കുന്നുകൂടുന്നു. മലിന ജലവും ഒഴുകുന്നു.മത്സ്യ മാർക്കറ്റിലെ മലിനജലം ഒഴുക്കി വിടാനുള്ള ഓവു ചാൽ സംവിധാനം ഇതുവരെ തയ്യാറായിട്ടില്ല. നിലവിലുള്ള ചെറിയ ഓവുചാലാ ലെ മലിനജലം റോഡ് നിരന്നു ഒഴുകുന്നുവെന്നു മത്സ്യ വില്പന തൊഴിലാളികൾ പറയുന്നു. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും വമിക്കുന്നു.ഇത് തൊട്ടടുത്ത വ്യാപാരികൾക്കും ദുരിതവുമാവുന്നു. തൊഴിലാളികൾക്കുള്ള ശുചിമുറി, ശുചീകരണത്തിനുള്ള ശുദ്ധജലം,വെളിച്ചം ഇതൊക്കെ പൂർണമായി ഇനി ഒരുക്കണം. എങ്കിലേ കെട്ടിടം തുറന്നുകൊടുക്കാൻ കഴിയുകയുള്ളൂ.ഈ നടപടികളിൽ കാലതാമസം നേരിടുന്നത് പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണെന്നു ആക്ഷേപവും ഉയരുന്നുണ്ട്. മത്സ്യം,ഇറച്ചി,പച്ചക്കറി വില്പനകൾ ഒരേ കുടക്കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നു ഇത്.എന്നാൽ നിലവിലെ കെട്ടിടം മത്സ്യത്തൊഴിലാളികൾക്കു മുഴുവനായും മത്സ്യ വില്പന നടത്താൻ തികയില്ലെന്ന് മത്സ്യവിൽപന തൊഴിലാളികൾ പറയുന്നു. മത്സ്യമാർക്കറ്റ് തുറന്നു കൊടുക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനൊപ്പമുള്ള ഫോട്ടോ കാണിച്ച് ഭീഷണി: യുവതിയുടെ മാതാവിന്റെ 24 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കി; തിരികെ ചോദിച്ചപ്പോള്‍ കാറില്‍ തടഞ്ഞുവച്ച് അക്രമം, കാസര്‍കോട് സ്വദേശിക്കെതിരെ കേസ്, അമിതമായി ഗുളിക കഴിച്ച യുവതി ഗുരുതരനിലയില്‍
Scroll to top

You cannot copy content of this page