ചെങ്കള : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ , മാനേജ്മെൻ്റ് ചെങ്കള റെയ്ഞ്ച് സംയുക്തമായി സംഘടിപ്പിച്ച 18 -ാം മുസാബഖ ഇസ്ലാമിക് കലാ സാഹിത്യ മത്സരത്തിൽ അൽ മദ്രസത്തുൽ ബദരിയ റഹ്മത്ത് നഗറിന് ഇരട്ടക്കിരീടം.
കിഡ്ഡീസ് സബ്ജൂനിയർ,ജൂനിയർ, സീനിയർ,സൂപ്പർ സീനിയർ,അലൂമിനി, മുഅല്ലിം, ജനറൽ വിഭാഗങ്ങളിലായി പതിനൊന്ന് മദ്രസകളിൽ നിന്ന് മുന്നുറ്റി അമ്പത് (350) വിദ്യാർത്ഥികൾമത്സരത്തിൽ പങ്കെടുത്തു. അറുപത് ഇനങ്ങളിലായിരുന്നു മത്സരം. ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിൽ മുഅല്ലിം വിഭാഗത്തിൽ ചാമ്പ്യന്മാരാവുകയും
ഓവറോൾ റണ്ണേഴ്സ് ആവുകയും ചെയ്തു . കിഡ്സ് വിഭാഗത്തിൽ നെഹ്‌യാൻഅബ്ദുൽ ഖാദർ കലാപ്രതിഭ പട്ടം കരസ്ഥമാക്കി. സബ് ജുനിയർ വിഭാഗത്തിൽ മുഹമ്മദ് മിശാൽ കുന്നിൽ കലാപ്രതിഭയായി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ രിഫാ ഷംസീർ കലാതിലകം ചൂടി. 2026 ഇസ്ലാമിക കലാസാഹിത്യ മത്സരത്തിൽ 385 പോയിൻറ് നേടി സിറാജുൽ മേനോൻകോട് ഓവറോൾ ചാമ്പ്യന്മാർ ആവുകയും 307 പൊയൻ്റോട് കൂടി അൽ മദ്രസത്തുൽ ബദിയ റഹ്മത്ത് നഗർ ഓവറോൾ റണേഴ്‌സ് ആവുകയും ചെയ്തു. ഇരട്ട കലാതിലകം ചൂടിയ അൽ മദ്രസത്തുൽ ബദരിയ റഹ്മത്ത് നഗർ സദർ മുഅല്ലിം റംഷീദ് അർഷദി കൊമ്പോട്, മഹല്ല് ജനറൽ സെക്രട്ടറി ഗഫൂർ , ജമാഅത്ത് വൈസ് പ്രസിഡണ്ട് ഖാദർ എം എം , ഹനീഫ് ചെങ്കള , പിടിഎ പ്രസിഡണ്ട് അലി ബദ്രിയ , മഹല്ല് ഖത്തീബ് അബ്ദുസ്സലാം അസ്ഹരി കയ്യo, ഹാരിസ് ദാരിമി ബെദിര , അബ്ദുറഹ്മാൻ അസ്നവി , ഇബ്രാഹിം ഹനീഫി , ബഷീർc തുടങ്ങിയവർ സമാപന സംഗമത്തിൽ ഓവറോൾ റണ്ണേഴ്സ് ട്രോഫി ഏറ്റുവാങ്ങി.







